മരം വെട്ടുന്നത് കണ്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. പക്ഷേ, ഇങ്ങനെയൊരു മരംവെട്ടൽ നിങ്ങൾ കണ്ടിരിക്കാനിടയില്ല. അമേരിക്കൻ ബാസ്ക്കറ്റ് ബോൾ താരം റെക്സ് ചാപ്മാൻ കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കുവച്ച ഈ വീഡിയോ 60 ലക്ഷത്തിലേറെ പേരാണ് ഇതിനകം കണ്ട് അത്ഭുതപ്പെട്ടത്. ഉയരം കൂടിയ ഒരു പന വെട്ടുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
Ever seen anyone cut a really tall palm tree?
Oh my god... pic.twitter.com/O0sde0ZCz0— Rex Chapman🏇🏼 (@RexChapman) September 25, 2020
സാധാരണ നിലത്ത് നിന്നാണല്ലോ മരം വെട്ടുന്നത്. എന്നാൽ ഒരാൾ മരത്തിന്റെ ഏറ്റവും മുകളിൽ കയറിയിരുന്ന് വെട്ടുന്ന ദൃശ്യമാണിത്. മരത്തിന്റെ മുകൾ ഭാഗം വെട്ടിമാറ്റുമ്പോഴുണ്ടാകുന്ന ശക്തമായ ആട്ടം ആരെയും ഭയപ്പെടുത്തും. മരം ആടുന്നതിനിടെ മുകളിലിരിക്കുന്ന ആൾ പിടിവിട്ട് ഒന്ന് വീണുപോയാൽ എന്താകും സ്ഥിതി ? വീഡിയോ കണ്ടവരിൽ പലരും ഇത്തരത്തിലുള്ള സാഹസങ്ങൾക്ക് ആരും മുതിരരുതെന്ന് ചൂണ്ടിക്കാട്ടുന്നു.