പതിനെട്ടാം പടി, വരനെ ആവശ്യമുണ്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടീ
വഫ ഖദീജ റഹമാൻ ഇനി അഭിഭാഷക. എന്റോൾ ചെയ്ത വിവരം ഇൻസ്റ്റഗ്രാമിലൂടെ
താരം ആരാധകരെ അറിയിച്ചു.
ഈ ദിവസത്തിനായി ഏറെ നാളായി സ്വപ്നം കാണുന്നു. പക്ഷേ ഇതുപോലെ ആകുമെന്ന്
സങ്കൽപിച്ചിരുന്നില്ല'– ചിത്രങ്ങൾ പങ്കുവെച്ച് വഫ കുറിച്ചു.
ചരിത്രത്തിൽ ആദ്യമായി സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ വിദ്യാർത്ഥികൾ
ഓൺലൈനിലൂടെ എന്റോൾമെന്റ് ചെയ്തിരുന്നത് വാർത്തയായിരുന്നു.
തിരുവനന്തപുരത്തെ നാഷനൽ യൂണിവേഴ്‌സിറ്റി ഓഫ് ലീഗൽ സ്റ്റഡീസിൽ നിന്നാണ് വഫ
,എൽഎൽബി ബിരുദം നേടിയിരിക്കുന്നത്. ദക്ഷിണ കർണാടകയിലെ ബ്യാരി
വിഭാഗത്തിൽ പെട്ട വഫ, അബ്ദുൾ ഖാദർ, ഷാഹിദ ദമ്പതികളുടെ മകളാണ്.
ബ്യാരി സാഹിത്യ അക്കാദമി മുൻ പ്രസിഡന്റും അറിയപ്പെടുന്ന അഭിഭാഷകനുമായ
എം.ബി. അബ്ദുൾ റഹമാന്റെ പേരക്കുട്ടി കൂടിയാണ് താരം.