മുംബയ്: ലോക്ക്ഡൗൺ കാലത്ത് ഏറെ പ്രയോജനപ്പെട്ട ഗൂഗിൾ മീറ്രിന് ഇനി ലോക്ക് വീഴും. വർക്ക് ഫ്രംഹോം, ഓൺലൈൻ ക്ലാസ് എന്നിവയ്ക്ക് വ്യാപകമായി പ്രയോജനപ്പെടുത്തിവരുന്ന ഗൂഗിൾ മീറ്റ് ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് നീക്കം. മറ്റന്നാൾ മുതൽ 60 മിനിറ്റ് വരെ മാത്രമേ പരമാവധി ഗൂഗിൾ മീറ്റ് ഉപയോഗിക്കാൻ കഴിയുകയുളളൂ.
പണം നൽകി ഉപയോഗിക്കാവുന്ന ജി-സ്യൂട്ടിലേയ്ക്ക് മാറാനാണ് ഗൂഗിൾ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്. ഇത്തരത്തിൽ മാറുന്നവർക്ക് കൂടുതൽ സൗകര്യങ്ങളും ഗൂഗിൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. 250 പേർക്ക് ഗൂഗിൾ മീറ്റുവഴി പങ്കെടുക്കാനുളള സൗകര്യം, ഒറ്റ ഡൊമൈൻ ഉപയോഗിച്ച് പതിനായിരത്തിലേറെ പേർക്ക് ലൈവ് സ്ട്രീമിംഗ്, റെക്കോഡ് ചെയ്ത് ഗുഗിൾ ഡ്രൈവിൽ സൂക്ഷിക്കാനുള്ള സൗകര്യം എന്നിവയും പെയ്ഡ് പെയ്‌ഡ് വേർഷനിലുണ്ട്.
ജിസ്യൂട്ട് സേവനത്തിനായി ഒരാൾക്ക് ഒരു മാസത്തേയ്ക്ക് 1,800 രൂപയാണ് (25 ഡോളർ) നിരക്ക്. ഈവർഷം പരിധിയില്ലാത്ത സൗജന്യ ഉപയോഗമാണ് ഗൂഗിൾ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്.