മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ബാറിലുണ്ടായ വെടിവയ്പിൽ 11 പേർ കൊല്ലപ്പെട്ടു. ഇതിൽ നാല് പേർ സ്ത്രീകളാണ്. മെക്സിക്കോയിലെ ഏറ്റവും അക്രമാസക്തമായ സംസ്ഥാനമായാണ് ഗ്വാൻജുവാറ്റോ അറിയപ്പെടുന്നത്.
ജാരൽ ഡെൽ പ്രോഗ്രെസോ പട്ടണത്തിനടുത്തുള്ള ബാറിൽ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. ബാറിലേക്ക് ഇരച്ചെത്തിയ ആയുധധാരികൾ നിറയൊഴിക്കുകയായിരുന്നു. മരിച്ച നാലു സ്ത്രീകളും ബാറിൽ നർത്തകരായി ജോലി ചെയ്തിരുന്നവരാണ്.
മയക്കുമരുന്ന് സംഘമാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ ആക്രമണ കാരണം വ്യക്തമല്ല.