ന്യൂഡൽഹി:ഏറ്റവും പുതിയ മൊബൈല്‍ നെറ്റ് വര്‍ക്ക് എക്‌സ്പീരിയന്‍സ് റിപ്പോര്‍ട്ട് 2020ൽ വീഡിയോ എക്‌സ്പീരിയന്‍സ്, ഗെയിംസ് എക്‌സ്പീരിയന്‍സ്, വോയ്സ് ആപ്പ് എക്‌സ്പീരിയന്‍സ്, ഡൗൺലോഡ് എക്‌സ്പീരിയന്‍സ് ഇൻ ഓപ്പണ്‍ സിഗ്നൽ എന്നിങ്ങനെ നാല് അവാർഡുകൾ നേടി ഭാരതി എയര്‍ടെല്‍. 4 ജി അവയിലബിളിറ്റി, 4 ജി കവറേജ് എക്‌സ്പീരിയന്‍സ് എന്നീ രണ്ട് അവാര്‍ഡുകൾ നേടി തൊട്ട് പുറകെ റിലയന്‍സ് ജിയോയും ഉണ്ട്. വോഡഫോണ്‍- ഐഡിയ അപ്ലോഡ് സ്പീഡ് എക്‌സ്പീരിയന്‍സ് അവാര്‍ഡ് നേടി.
ഗെയിംസ് എക്‌സ്പീരിയന്‍സ് അവാര്‍ഡില്‍ 100 ല്‍ 55.6 എന്ന സ്‌കോറുമായി എയര്‍ടെല്‍ ഒന്നാം സ്ഥാനം നേടി, ഇത് മൊബൈല്‍ നെറ്റ് വര്‍ക്ക് മള്‍ട്ടി-ലെയര്‍ മൊബൈല്‍ ഗെയിംസ് അനുഭവത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് വിശകലനം ചെയ്യുന്നു. പുതുതായി ലയിച്ച വോഡഫോണ്‍-ഐഡിയ (വി) 55.2 പോയിന്റുമായി രണ്ടാം സ്ഥാനം നേടി.
വീഡിയോ എക്‌സ്പീരിയന്‍സ് അവാര്‍ഡില്‍, തുടര്‍ച്ചയായി നാലാം തവണയും എയര്‍ടെല്‍ വിജയിച്ചു, ഈ ഗുഡ് (55-65) വിഭാഗത്തില്‍ ഇടം നേടിയ ഏക ഓപ്പറേറ്ററാണ് എയര്‍ടെല്‍. വി രണ്ടാം സ്ഥാനവും ജിയോ, ബി.എസ്.എന്‍.എല്‍ എന്നിവർ മൂന്നാം നാലും സ്ഥാനവും നേടി.
വോയ്സ് ആപ്പ് എക്‌സ്പീരിയന്‍സ് അവാര്‍ഡില്‍ 100 ല്‍ 75.5 സ്‌കോറോടെ എയര്‍ടെലും ഒന്നാം സ്ഥാനം നേടി. 74.4 പോയിന്റുമായി വി രണ്ടാം സ്ഥാനം നേടി, ബി.എസ്.എന്‍.എല്‍ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഡൗണ്‍ലോഡ് സ്പീഡ് എക്‌സ്പീരിയന്‍സ് അവാര്‍ഡിലും തുടര്‍ച്ചയായ ആറാമത്തെ റിപ്പോര്‍ട്ടിലും എയര്‍ടെല്‍ 10.4 എം.ബി.പി.എസ് സ്‌കോര്‍ നേടി. 4 ജി അവയിലബിളിറ്റി, 4 ജി കവറേജ് എക്‌സ്പീരിയന്‍സ് എന്നീ രണ്ട് അവാര്‍ഡുകൾ ജിയോ നേടി. എയര്‍ടെല്ലിന്റെ സ്‌കോര്‍ 1.1 ശതമാനം വര്‍ദ്ധിച്ചു.