കൊൽക്കത്ത: തനിക്ക് കൊവിഡ് വന്നാൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ആലിംഗനം ചെയ്യുമെന്ന പശ്ചിമബംഗാൾ ബി.ജെ.പി നേതാവിന്റെ പ്രസ്താവന വിവാദത്തിൽ.
ബി.ജെ.പി ദേശീയ സെക്രട്ടറി അനുപം ഹസ്രയാണ് വിവാദ പരാമർശം നടത്തിയിരിക്കുന്നത്. ഇദ്ദേഹത്തിനെതിരെ തൃണമൂൽ കോൺഗ്രസ് പൊലീസിൽ പരാതി നൽകി.
'എന്നെങ്കിലും എനിക്ക് കൊവിഡ് പോസീറ്റിവായാൽ, ഞാൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അടുത്ത് പോയി അവരെ ആലിംഗനം ചെയ്യും. രോഗികളുടേയും കൊവിഡ് കാരണം പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടവരുടേയും വേദന അപ്പോൾ അവർ മനസിലാക്കും' - ഹസ്ര പറഞ്ഞു.
തനിക്കെതിരെ തൃണമൂൽ കോൺഗ്രസ് നൽകിയ പരാതിയോട് പ്രതികരിക്കാൻ ഹസ്ര ഇതുവരെ തയ്യാറായിട്ടില്ല. ബി.ജെ.പി നേതാക്കളും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. അതേസയം ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ സംസാരിക്കുമ്പോൾ ശ്രദ്ധകാണിക്കണമെന്ന് ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ മുകുൾ റോയ് പ്രതികരിച്ചു.