തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 486 പേർക്ക്. ഇതിൽ 463 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. രോഗബാധിതരിൽ 17 ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. 506 പേർക്കാണ് ഇന്ന് രോഗം ഭേദമായത്. ആരോഗ്യവകുപ്പ് നൽകുന്ന കണക്ക് പ്രകാരം നിലവിൽ 9906 പേരാണ് ഇപ്പോൾ രോഗം മൂലം ചികിത്സയിൽ കഴിയുന്നത്.
ജില്ലയിലുണ്ടായ മൂന്ന് മരണങ്ങൾ കൊവിഡ് മൂലമെന്ന് ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി കരുണാകരന്‍ നായര്‍ (79), നരുവാമൂട് സ്വദേശി ബാലകൃഷ്ണന്‍ (85), വെഞ്ഞാറമൂട് സ്വദേശിനി വിജയമ്മ (68) എന്നിവർക്കാണ് രോഗം ഉണ്ടായിരുന്നതായി ആലപ്പുഴ എൻ.ഐ.വി സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയിൽ രോഗം മൂലം മരണപ്പെട്ടവരുടെ എണ്ണം 217 ആയി. അതേസമയം കോഴിക്കോട് ജില്ലയിൽ അതിരൂക്ഷ കൊവിഡ് സാഹചര്യമാണ് ഇന്ന് രേഖപ്പെടുത്തിയത്. 918 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 908 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. എറണാകുളത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 537 പേർക്കാണ്. സമ്പർക്കം 504.