ushakumari

സ്ത്രീകളെ അധിക്ഷേപിച്ച വിജയ് പി.നായരെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‍മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്‍മി അറയ്ക്കൽ, എന്നിവർ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് ശ്രീലക്ഷമിയുടെ അമ്മ ഉഷാകുമാരി. ശ്രീലക്ഷ്‍മിയുടെ അമ്മ എന്ന നിലയിൽ താൻ അഭിമാനിക്കുന്നുവെന്നും ശ്രീലക്ഷ്‌മി, ദിയ സന എന്നിവരെപ്പോലുള്ളവർ ഇനിയും വളർന്നു വരേണ്ടതുണ്ടെന്നും ഉഷാകുമാരി തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പറയുന്നു. അതിനായി അവർക്ക് കുടുംബങ്ങളിൽ നിന്നുമുള്ള പിന്തുണ ആവശ്യമായിട്ടുണ്ടെന്നും അവർ പറയുന്നു. മാറ്റം തനിയെ ഉണ്ടായതല്ല, 'മാറ്റിയതാണെ'ന്നും ഉഷാകുമാരി പറയുന്നുണ്ട്. ഇവരുടെ ഫേസ്ബുക്ക് പോസ്റ്റ് നടി റിമ കല്ലിംഗൽ ഉൾപ്പെടെയുള്ളവർ പങ്കുവച്ചിരുന്നു.

ഫേസ്ബുക്ക് കുറിപ്പ് ചുവടെ:

' ശ്രീലക്ഷ്മിയുടെ അമ്മയെന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. സ്ത്രീത്വത്തെ അടച്ചാക്ഷേപിച്ച ആ വൃത്തികെട്ട നായയുടെ കരണത്തടിക്കാനുള്ള ആർജ്ജവം . ശ്രീലക്ഷ്മിയെ പോലെ, ദിയാ സനയെ പോലെ യുള്ള പുതിയ തലമുറ ഇവിടെ ഉണ്ടായേ തീരു . അതിന് അവർക്ക്‌വേണ്ടത് കുടുംബത്തിൽ നിന്നുള്ള നല്ല സപ്പോട്ടാണ്. കൂടാതെ ഇത്തിരി ധൈര്യവും അറിവും കൂടിയുണ്ടെങ്കിൽ ഒരു പെൺകുട്ടി സ്വതന്ത്രമായി ജീവിക്കാൻ പ്രാപ്തയാകും.. മാറ്റം തനിയെ വരുന്നതല്ല. മാറ്റിയതാണ്.
മാറ്റുവിൻ ചട്ടങ്ങളേ ..........
ഇന്നലെ രാത്രി ഇവന്റെ ചാനൽ കേട്ടു. തനിയെ ഇരുന്നു പോലും കേൾക്കാൻ കൊള്ളാത്ത അവന്റെ അണ്ണാമല യൂണിവേഴ്സിറ്റിയിലെ ഭാഷക്ക് കിട്ടിയ ഡോക്ടറേറ്റ്. ജട്ടിയെ കുറിച്ചായിരുന്നു അവന്റെ റിസേർച്ച് എന്ന് മനസിലായത് ഇന്നാണ്. കേരളത്തിലെ സ്ത്രീ സമൂഹം ഒന്നടങ്കം അഭിമാനിക്കുന്നു നിങ്ങളെ കുറിച്ചോർത്ത്
ഭാഗ്യലക്ഷ്മി
ദിയസന
ശ്രീലക്ഷ്മി അറയ്ക്കൽ ........Soooooproud'