ajoykumar

ന്യൂഡൽഹി: മുൻ എം.പി അജോയ് കുമാർ ആം ആദ്മി പാർട്ടിയിൽ നിന്ന് രാജിവച്ച്‌ കോൺഗ്രസിൽ ചേർന്നു.

സംസ്ഥാന നേതാക്കളുമായുള്ള ഭിന്നതയെ തുടർന്ന് ജാർഖണ്ഡിലെ പി.സി.സി അദ്ധ്യക്ഷ സ്ഥാനം രാജിവച്ച് കഴിഞ്ഞ വർഷമാണ് അജോയ് കുമാർ ആപ്പിൽ ചേർന്നത്‌. മടങ്ങി വരാനുള്ള അദ്ദേഹത്തിന്റെ അപേക്ഷ കോൺഗ്രസ് ദേശീയ നേതൃത്വം അംഗീകരിക്കുകയായിരുന്നു. അജോയിയുടെ മടങ്ങിവരവ് ശരിവച്ച് സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രസ്താവന പുറത്തിറക്കി. രാഹുൽ ഗാന്ധിയാണ് തിരികെ പാർട്ടിയിലെത്തുന്നതിന് തനിക്ക് പ്രചോദനമായതെന്ന് അജോയ് പറഞ്ഞു.