പാരീസ് : യു.എസ് ഒാപ്പൺ ചാമ്പ്യൻ ഡൊമിനിക്ക് തീം ഫ്രഞ്ച് ഒാപ്പൺ ടെന്നിസിന്റെ രണ്ടാം റൗണ്ടിലെത്തി. ആദ്യ റൗണ്ടിൽ ക്രൊയേഷ്യൻ താരം മാരിൻ സിലിച്ചിനെ 6-3,6-3,6-3 നാണ് തീം കീഴടക്കിയത്. വനിതാ വിഭാഗത്തിൽ ഇന്നലെ നടന്ന ഒന്നാം റൗണ്ടിൽ മത്സരത്തിൽ പെട്ര ക്വിറ്റോവ 6-3,7-5ന് ഒാഷ്യാന ഡോഡിനെ കീഴടക്കി.