തിരുവനന്തപുതം: സംസ്ഥാനത്ത് കൊവിഡ് വെെറസ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് വ്യാപനം കുറയ്ക്കാനുള്ള നടപടികൾ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചതാണ്. എന്നാൽ ക്രമസമാധാനം പാലക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടിവന്നത് പൊലീസിന് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് തടസമായെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകനയോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക അകലം പാലിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും. അകലം പാലിക്കാതെ നില്‍ക്കുന്ന കടകളില്‍ കട ഉടമകള്‍ക്കെതിരെ നടപടിയെടുക്കും. ഇതിന് തയ്യാറാകാത്ത കടകള്‍ അടച്ചിടേണ്ടി വരും. നേരത്തെ കല്യാണത്തിന് 50 പേര്‍ക്കാണ് അനുമതി നൽകിയിരുന്നത്. ശവദാഹത്തിന് 20 പേര്‍ എന്നതായിരുന്നു. എന്നാല്‍ അത് അതേരീതിയില്‍ നടപ്പാക്കാണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആള്‍ക്കൂട്ടമാണ് കൊവിഡിന്റെ സമൂഹ വ്യാപനത്തിന്റെ പ്രധാനഘടകമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
അതേസമയം സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 3997 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗംബാധിച്ചത്. 249 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 20 പേരുടെ മരണം കൊവ്ഡ് മൂലമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 3347 പേര്‍ ഇന്ന് രോഗമുക്തി നേടി. നിലവിൽ 57879 ആക്ടീവ് കൊവിഡ് കേസുകളാണ് സംസ്ഥാനത്തുളളത്.