ipl

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ പത്താം മത്സരത്തിൽ ബാംഗ്ലൂരിനെതിരെ മുംബയ്ക്ക് 202 റൺസിന്റെ വിജയലക്ഷ്യം.ആദ്യ ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് 20 ഓവർ പൂർത്തിയായപ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടി. ബാംഗ്ലൂർ ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി 11 പന്തിൽ മൂന്ന് റൺസ് മാത്രമാണ് നേടിയത്. ടോസ് നേടിയ മുംബയ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ ഐ.പി.എൽ സീസണിൽ ആദ്യമായാണ് മുംബയും ബാംഗ്ലൂരും ഏറ്റുമുട്ടുന്നത്.