തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ കർശനമാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ ശുപാർശ. തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകൾ അടച്ചിടണം. വിവാഹത്തിനും മരണത്തിനും 15 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ. ആൾക്കൂട്ടങ്ങളും മത രാഷ്ട്രീയ ചടങ്ങുകളും പാടില്ല. പൊതു ഗതാഗതം അനുവദിക്കരുത്. അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കാവൂ. വാർഡ് തലത്തിൽ കണ്ടെയ്ൻമെന്റ് സോണുകൾ നടപ്പാക്കണം.വീഡിയോ റിപ്പോർട്ട്