lekshmi-menon

ബിഗ് ബോസ് പരിപാടിയുടെ തമിഴ് പതിപ്പിൽ താൻ പങ്കെടുക്കില്ലെന്ന് രൂക്ഷമായ ഭാഷയിൽ അറിയിച്ച് തെന്നിന്ത്യൻ നടി ലക്ഷ്മി മേനോൻ. ഷോയിൽ ലക്ഷ്മിയും പങ്കെടുക്കുമെന്ന് തരത്തിലുള്ള വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ക്യാമറയ്ക്ക് മുൻപിലായി വഴക്ക് കൂടാനും മറ്റുള്ളവർ ഉപയോഗിച്ച പാത്രവും ടോയ്‌ലറ്റും കഴുകാൻ താൻ ഇല്ലെന്നുമാണ് നടി പറയുന്നത്.

'ബിഗ് ബോസ് ഷോയില്‍ ഞാന്‍ പങ്കെടുക്കുന്നില്ല. ഇപ്പോഴും എല്ലോഴും മറ്റുള്ളവരുടെ പാത്രമോ ടോയ്‌ലറ്റോ ഞാന്‍ കഴുകാന്‍ പോകുന്നില്ല. ഒരു ഷോയുടെ പേരില്‍ കാമറയ്ക്ക് മുന്നില്‍ തല്ലുകൂടാനും എനിക്കാവില്ല. ഇനി ആരും ഈ വൃത്തികെട്ട ഷോയില്‍ ഞാന്‍ പങ്കെടുക്കുമെന്ന് പറയില്ലെന്ന് പ്രതീക്ഷിക്കുന്നു.'-ലക്ഷ്മി കുറിച്ചു. ഇൻസ്റ്റാഗ്രാം വഴിയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാൽ നടി തന്റെ അഭിപ്രായം വ്യക്തമാക്കിയോടെ വിമർശകർ ഉണർന്നു. പ്ലേറ്റുകളും ബാത്ത്‌റൂമും കഴുകുന്നവരെ മോശമാക്കാരാക്കി കാണിച്ചുകൊണ്ട് സംസാരിച്ചു എന്നതായിരുന്നു ഇവർ ഉയർത്തിയ വിമർശനം. വിമർശനം ഉയർത്തിയവർക്ക് ഉടൻ തന്നെ നടി തന്റെ പ്രതികരണം നൽകുകയും ചെയ്തു. താൻ എന്ത് പറയണമെന്നുള്ളത് തന്റെ സ്വാതന്ത്ര്യമാണെന്നും അതില്‍ ആരും തലയിടേണ്ട ആവശ്യമില്ലെന്നുമായിരുന്നു ലക്ഷ്മി പ്രതികരിച്ചത്.

'ഈ ഷോ ചിലർക്ക് ഇഷ്ടപ്പെടുന്നുണ്ടാകും. എന്നാൽ എനിക്ക് ഇഷ്ടമല്ല. അതുകൊണ്ട് തന്നെയാണ് പോകുന്നില്ലെന്ന് പറഞ്ഞത്. എന്റെ വീട്ടില്‍ ഞാൻ ഉപയോഗിക്കുന്ന പ്ലേറ്റും ടോയ്‌ലെറ്റുമൊക്കെ, ഞാൻ തന്നെയാണ് കഴുകുന്നത്. ക്യാമറയ്ക്കു മുന്നിൽ തല്ലുകൂടി മറ്റുള്ളവരുടെ പ്ലേറ്റും ടോയ്‌ലെറ്റുമൊന്നും കഴുകേണ്ട കാര്യം എനിക്കില്ല. ആ ഷോയിൽ ഞാൻ പങ്കെടുക്കുമെന്ന് നിങ്ങൾ വിചാരിച്ചതു തന്നെ തെറ്റ്.’-ലക്ഷ്മി മേനോൻ പറഞ്ഞു.