ipl

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ പത്താം മത്സരത്തിൽ മുംബയ്ക്കെതിരെ ബാംഗ്ലൂരിന് തകർപ്പൻ വിജയം. മത്സരത്തിൽ ഇരു ടീമും തുല്യ റൺസ് നേടിയതോടെ സൂപ്പർ ഓവറിലാണ് ബാംഗ്ലൂർ ജയിച്ചത്. സൂപ്പർ ഓവറിലെ ആറ് പന്തിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മുംബയ് ഇന്ത്യൻസ് ഏഴ് റൺസ് നേടി. ഇത് മറികടന്ന് ആറ് പന്തിൽ 11 റൺസ് നേടിയാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് വിജയിച്ചത്.

ആദ്യം ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂർ 20 ഓവർ പൂർത്തിയായപ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടി. ഇത് പിന്തുടർന്ന മുംബയ് ടീം 20 ഓവർ പൂർത്തിയായപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടിയാണ് മത്സരം സൂപ്പർ ഓവറിലെത്തിച്ചത്.

ടോസ് നേടിയ മുംബയ് ബാംഗ്ലൂരിനെതിരെ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ ഐ.പി.എൽ സീസണിൽ ആദ്യമായാണ് മുംബയും ബാംഗ്ലൂരും തമ്മിൽ ഏറ്റുമുട്ടുന്നത്.