ഉന്മേഷം വർദ്ധിപ്പിക്കുന്നതിനായി ചില എണ്ണകളുടെ സുഗന്ധം ഉപയോഗപ്പെടുത്തുന്നതാണ് അരോമാതെറാപ്പി. ഈ ഗന്ധങ്ങൾ നാസാരന്ധ്രങ്ങൾ വഴി നാഡീവ്യവസ്ഥയ്ക്ക് സന്ദേശം അയയ്‌ക്കുകയും ശരീരത്തിന്റെ രാസ ഊർജ്ജ പ്രവർത്തനങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്നു. ഇതിനാലാണ് അരോമതെറാപ്പി ഉത്കണ്ഠയും സമ്മർദ്ദവും അകറ്റാനുള്ള പ്രകൃതിദത്ത വഴിയായി സ്വീകരിക്കുന്നത്.
ലാവൻഡർ പൂവിന്റെ എണ്ണയുടെ ഗന്ധം വികാരങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗമായ ലിംബിക് സിസ്റ്റത്തെ സ്വാധീനിച്ച് ഉത്കണ്ഠയെ ശമിപ്പിക്കാൻ സഹായിക്കുന്നു. കുളിക്കുന്ന വെള്ളത്തിൽ അല്‌പം ലാവൻഡർ എണ്ണ ചേർത്ത് കുളിക്കുക. മുല്ലപ്പൂ എണ്ണ ശ്വസിക്കുന്നത് ഉറക്കത്തെ സുഗമമാക്കുന്നു.
ശാരീരികവും മാനസികവുമായ സമ്മർദ്ദത്തെ അകറ്റാൻ ഉത്തമമാണ് കൃഷ്ണതുളസി ഓയിൽ. ഗർഭിണികളിലെ ഉത്കണ്ഠ ശമിപ്പിക്കാൻ റോസ് ഓയിൽ ഉത്തമം. ഇവയുടെ സുഗന്ധം മുറിക്കുള്ളിൽ പരത്തുന്നത് നല്ലതാണ്. രാമച്ചം, കുന്തിരിക്കം, പെരുംജീരകം എന്നിവയുടെ എണ്ണയും ഉത്കണ്ഠ അകറ്റാൻ ഉപയോഗിക്കാം.