ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 33,542,471 ആയി ഉയർന്നു. മരണസംഖ്യയും കുതിച്ചുയരുകയാണ്.1,006,090 പേരാണ് വൈറസ് ബാധമൂലം ഇതുവരെ മരണമടഞ്ഞത്.രോഗമുക്തി നേടിയവരുടെ എണ്ണം 24,869,295 ആയി. അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. അമേരിക്കയിൽ ഇതുവരെ 7,361,293 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 209,777 പേർ മരിച്ചു.4,606,404 രോഗമുക്തി നേടി എന്നത് ആശ്വാസം നൽകുന്നു.
ഇന്ത്യയിൽ കൊവിഡ് മുക്തരുടെ എണ്ണം 50 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 11 ദിവസത്തിനിടെ 10 ലക്ഷം പേർ രോഗമുക്തരായി. കഴിഞ്ഞ ദിവസം 74,893 പേർക്ക് രോഗം ഭേദമായി. രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടേതിനേക്കാൾ 5 മടങ്ങ് കൂടുതലാണ്. രോഗമുക്തി നിരക്ക് 82.58 ശതമാനമായി ഉയർന്നു. രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 61 ലക്ഷവും മരണം 96,000വും കടന്നു.
ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഇതുവരെ 4,748,327 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 142,161 പേർ മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം 4,084,182 ആയി ഉയർന്നു.