adgp

ഭോപ്പാൽ: അവിഹിത ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെ ക്രൂരമായി മർദ്ദിച്ച മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന് സസ്‌‌‌പെൻഷൻ.എ.ഡി.ജി.പി പുരുഷോത്തം ശർമയെയാണ് സസ്പെൻഡ് ചെയ്തത്. ഭോപ്പാലിലെ തന്റെ വീട്ടിൽവച്ച് ഇദ്ദേഹം ഭാര്യയെ മർദ്ദിക്കുന്നതിന്റെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥനെ സസ്‌‌പെൻഡ് ചെയ്തത്.

നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും, എല്ലാ ചുമതലകളിൽ നിന്നും പുരുഷോത്തം ശർമയെ മാറ്റിയതായും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു.പുരുഷോത്തം ശർമ 1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്.

പിതാവ് തന്റെ അമ്മയെ മർദ്ദിക്കുന്ന വിഡിയോ ഇൻകംടാക്സിലെ ഡെപ്യൂട്ടി കമ്മീഷണറായ മകനാണ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയ്ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും അയച്ചു കൊടുത്തത്. കഴിഞ്ഞ 32 വർഷമായി ഭാര്യയുടെ കൂടെ ജീവിയ്ക്കുന്നുവെന്നും, ഇതൊരു കുടുംബ വഴക്കാണെന്നുമാണ് എ.ഡി.ജി.പിയുടെ വാദം.

वीडियो मप्र के स्पेशल डीजी का बताया जा रहा है, आपसे झगड़े के बाद अपनी पत्नी पर बहादुरी दिखा रहे हैं ! @NCWIndia @sharmarekha @Manekagandhibjp @NPDay @PoliceWaliPblic @ndtvindia @rohini_sgh @drnarottammisra @DGP_MP @ChouhanShivraj pic.twitter.com/9FpXpiZn3l

— Anurag Dwary (@Anurag_Dwary) September 28, 2020