കുറേ കളിപ്പാട്ടങ്ങൾ ഉണ്ടെങ്കിലും അതിൽ ഏതെങ്കിലും ഒരെണ്ണത്തോടായിരിക്കും മിക്ക കുട്ടികൾക്കും ഇഷ്ടക്കൂടുതൽ ഉണ്ടാകുക. എവിടെ പോകുമ്പോഴും ചില കുട്ടികൾ ഇഷ്ടപ്പെട്ട കളിപ്പാട്ടമോ, ബാഗോ ഒക്കെ കൂടെക്കൊണ്ടുപോകുന്നത് നമ്മൾ കാണാറുണ്ട്. അത്തരത്തിൽ യു.എസിൽ നിന്നുള്ള ഒരു രണ്ടുവയസുകാരന്റെയും 'സുഹൃത്തിന്റെയും' ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ടിവി കാണുമ്പോൾ, കളിക്കുമ്പോൾ എന്നുവേണ്ട എവിടെ പോകുകയാണെങ്കിലും രണ്ടുവയസുകാരനായ തിയോയ്‌ക്കൊപ്പം ഈ സുഹൃത്തുണ്ടാകും. ആരാണ് സുഹൃത്തെന്നറിഞ്ഞാൽ ഞെട്ടും.'ബെന്നി' എന്ന 5 അടി ഉയരമുള്ള അസ്ഥികൂടവുമാണ് കുട്ടിയുടെ കൂട്ടുകാരൻ.
കുട്ടിയുടെ അമ്മയായ അബിഗയിൽ കെ. ബ്രാഡിയാണ് ഈ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. വീടിന്റെ സമീപത്തു നിന്നാണ് ' ബെന്നിയെ' കിട്ടിയത്. ആ സുഹൃത്തിനെ കൂട്ടാതെ എവിടെയും തന്റെ മകൻ വരാറില്ലെന്നും ആ അമ്മ പറയുന്നു.