helen-of-sparta

തിരുവനന്തപുരം: സൈബർ ആക്രമണം തനിക്ക് നേരെ ഇപ്പോഴുമുണ്ടെന്ന് ടിക്ക‌്ടോക്ക് താരം ഹെലൻ ഓഫ് സ്‌പാർട്ട കേരളകൗമുദി ഓൺലൈനിനോട്. അശ്ലീല മെസേജുകൾ തനിക്ക് ഇപ്പോഴും കിട്ടുന്നുണ്ട്. നൈറ്റിന് എത്രയാ റേറ്റ് എന്ന് ചോദിച്ച് മെസേജ് അയക്കുന്നവരുമുണ്ട്. അതുകൊളളാം ഇതുകൊളളാമെന്ന് പറഞ്ഞ് വൃത്തികെട്ട മെസേജുകളും കിട്ടാറുണ്ട്. നമ്മൾ അതൊക്കെ മൈൻഡ് ചെയ്യാതെ പോവുകയാണ്. സൈബർ സെല്ലിൽ ഇപ്പോൾ തന്നെ നാല് പരാതികൾ ഞാൻ കൊടുത്തിട്ടുണ്ട്. എന്നാൽ ആ നാലു കേസുകളിലും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നും ഹെലൻ ഓഫ് സ്‌പാർട്ട പറയുന്നു.

ഹെലൻ ഓഫ് സ്‌പാർട്ടയുടെ വാക്കുകൾ

വിജയ് പി നായർക്ക് രണ്ടടി കിട്ടേണ്ടത് തന്നെയാണ്. അയാൾക്ക് കൊടുത്തത് കുറഞ്ഞുപോയി എന്നാണ് എന്റെ അഭിപ്രായം. ആരുടേയും പേരെടുത്ത് പറഞ്ഞിട്ടിലല്ലോയെന്നാണ് വിജയ് പി നായരെ പിന്തുണയ്‌ക്കുന്നവർ പറയുന്നത്. 45 ക്ലൂവും കൊടുത്തിട്ട് പേര് മെൻഷൻ ചെയ്‌തിട്ടില്ല എന്ന് പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല. ആ വീഡിയോയിൽ ഭാഗ്യലക്ഷ്‌മി പറയുന്നതൊക്കെ പോയിന്റാണ്.

ഫെമിനിസ്റ്റുകളെ കുറ്റം പറയുമ്പോൾ മാത്രം പ്രതികരിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ കൊണ്ടുപോകുന്ന സമയത്ത് ഒരു പെൺകുട്ടിയെ ആംബുലൻസിൽ പീഡിപ്പിച്ചിട്ട് ഇവിടെ ആരും ഒന്നും പ്രതികരിച്ചില്ല. ഈ പറഞ്ഞ ഫെമിനിസ്റ്റുകളെയൊന്നും അവിടെ കണ്ടില്ല. പ്രതികരിക്കുന്നത് വളരെ നല്ല കാര്യമാണ്. പ്രതികരിക്കുന്നെങ്കിൽ എല്ലാത്തിനും പ്രതികരിക്കണം, അല്ലെങ്കിൽ മിണ്ടാതിരിക്കണം. ഫെമിനിസ്റ്റുകൾക്ക് നേരെ അറ്റാക്ക് വരുമ്പോൾ മാത്രം പ്രതികരിക്കുന്നതിനോട് എനിക്ക് യോജിപ്പേയില്ല.

അവർ റിയാ‌ക്ട് ചെയ്‌തതിൽ തെറ്റൊന്നുമില്ല. നമ്മുടെ ജീവിതത്തിൽ ആണെങ്കിൽ പോലും നമ്മളും ആയാളെ തല്ലി പോകും, ആരായാലും തല്ലും. ബസിൽ ഒരാൾ നമ്മളെ കയറിപിടിക്കുമ്പോൾ വളരെ മാന്യമായിട്ട് ഒന്നു മാറി നിൽക്കൂവെന്ന് പറയാൻ പറ്റിലല്ലോ...