ഇന്ന് ലോക ഹൃദയ ദിനം. ഒരുപാടാളുകളാണ് നമ്മുടെ സമൂഹത്തിൽ ഹൃദ്രോഗം മൂലം മരണമടയുന്നത്.കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യമായതിനാൽ മറ്റേതൊരു കാലത്തേക്കാൾ ഹൃദയാരോഗ്യം ഉറപ്പുവരുത്തേണ്ടത് ഇപ്പോൾ അത്യാവശ്യമാണ്.
ഹൃദയ സൗഹൃദ ഡയറ്റ് ഹൃദയത്തിന് കവചമാണ്. ഹൃദയാരോഗ്യം നിലനിർത്താനും, ഹൃദ്രോഗങ്ങളെ പ്രതിരോധിക്കാനും മാതൃക ഡയറ്റ് സഹായിക്കും. ആരോഗ്യകരമായ ഭക്ഷണം വളരെ പ്രധാനമാണ്. കപ്പ, മൈദ, ഉരുളക്കിഴങ്ങ് എന്നിവ പരമാവധി ഒഴിവാക്കണം. ഇലക്കറികൾ,പയറുവർഗങ്ങൾ എന്നിവ പരമാവധി കഴിക്കണം.