kaumudy-news-headlines

1. പ്രതിപക്ഷത്തിന് എതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷക ബില്ലിന് എതിരായ പ്രതിപക്ഷ പ്രതിഷേധം കര്‍ഷകപരെ അപമാനിക്കല്‍ ആണ്. കോണ്‍ഗ്രസ് അക്രമത്തിന് പ്രേരിപ്പിക്കുന്നു. രാമക്ഷേത്ര നിര്‍മ്മാണത്തിനേയും പ്രതിപക്ഷം എതിര്‍ത്തിരുന്നു എന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി


2. മുളന്തുരുത്തി പള്ളി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് യാക്കോബായ സഭാ വിശ്വാസികള്‍ നല്‍കിയ ഹര്‍ജി തള്ളി. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഇക്കഴിഞ്ഞ ആഗസ്റ്റില്‍ പൊലീസ് മുളന്തുരുത്തി പള്ളി ഏറ്റെടുത്തിരുന്നു. വിശ്വാസി പ്രതിഷേധം അവഗണിച്ച് പള്ളിയുടെ ഗേറ്റ് പൊളിച്ച് ആണ് പൊലീസ് അകത്തു കടന്ന് പള്ളി ഏറ്റെടുത്തത്.
3. പുന സംഘടന നീണ്ടതിലെ അതൃപ്തി വ്യക്തമാക്കി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പുന സംഘടന നീണ്ടതില്‍ വിഷമമുണ്ട്. എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ല. എല്ലാവരെയും ഇണക്കിക്കൊണ്ടു പോകാനാണ് ശ്രമിച്ചത്. അര്‍ഹതയുള്ള എല്ലാവരെയും ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല. പരിമിതികളെ കുറിച്ച് അറിയാമെന്നും കെ.പിസിസി പ്രസിഡന്റ് പറഞ്ഞു. അന്തിമപട്ടിക തയാറാക്കിയപ്പോള്‍ കൂട്ടായ ചര്‍ച്ച നടത്തിയില്ലെന്ന് ആരോപിച്ച് കെ.മുരളീധരന്‍ പ്രചാരണ സമിതി അധ്യക്ഷന്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ള മറ്റ് എം.പിമാര്‍ക്കും, നിര്‍ദേശിച്ച പേരുകള്‍ ഉള്‍പ്പെടുത്തിയില്ലെന്ന പരാതിയുണ്ട്
4. നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റാന്‍ തനിക്കുമേല്‍ സമ്മര്‍ദ്ദം എന്ന് മാപ്പുസാക്ഷി. കേസില്‍ ദിലീപിന് പങ്കില്ലെന്ന് താന്‍ നേരത്തെ പറഞ്ഞത്, ഭയംമൂലം ആയിരുന്നു എന്ന് മാപ്പുസാക്ഷി വിപിന്‍ലാല്‍. ആ സമയത്ത് താന്‍ ജയിലില്‍ ആയിരുന്നു. കോടതിയിലേക്ക് കൊണ്ടുപോകും വഴി അപായപ്പെടുത്താന്‍ സാധ്യത ഉണ്ടെന്ന് ജയിലിന് ഉള്ളില്‍ നിന്നുള്ള ചിലര്‍ അന്ന് പറഞ്ഞത് അനുസരിച്ച് ആണ് അങ്ങനെ പറയേണ്ടി വന്നത് എന്നും വിപിന്‍ലാല്‍ പറഞ്ഞു
5. മൊഴിമാറ്റാന്‍ തനിക്കു മേല്‍ സമ്മര്‍ദ്ദം ഉണ്ടെന്ന് വ്യക്തമാക്കി വിപിന്‍ലാല്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബത്തിന് അടക്കം പ്രതിസന്ധി വന്നതോടെ ആണ് പൊലീസിഷ പരാതി നല്‍കിയത്. ഭീഷണി കത്തുകള്‍ പൊലീസിന് കൈമാറിയിട്ടുണ്ട് എന്നും വിപിന്‍ലാല്‍ പ്രതികരിച്ചു.