പൊന്നുമോളേ നീതൂ...
വേഗം മടങ്ങി വരൂ..
പ്രിയപ്പെട്ട നിതു മോളേ...
നീ എവിടെയുണ്ടങ്കിലും ഉടൻ മടങ്ങി വരണം.
മോളുടെ പ്ലസ് ടൂ ക്ലാസ്സുകൾ ഓൺ ലൈനിൽ നടക്കുന്നുണ്ടന്ന് വിശ്വസിക്കുന്നു.
വിവരങ്ങൾ ഒന്നും അറിയുന്നില്ല ...
സത്യത്തിൽ നീ ഇപ്പോൾ എവിടെയാണ്..?
മോൾക്ക് രാഷ്ട്രീയക്കാരോട് പിണക്കമാണോ ..?
ഒരു കാര്യം കുട്ടി മനസ്സിലാക്കണം
രാഷ്ട്രീയക്കാർ മോളുടെ കണ്ണീരു കണ്ടു.. മനസ്സലിഞ്ഞു കുട്ടിക്ക് താമസിക്കാൻ , IAS ന് എഴുതാനും, നല്ലൊരു ഭാവിക്കും ജീവിതത്തിനും
വേണ്ടി അവരാൽ കഴിയുന്ന വിധം ഉച്ചത്തിൽ ശബ്ദമുയർത്തി ...
ലോകം മുഴുവനും മോളുടെ കണ്ണീർ കഥ ചർച്ചയാക്കിയത്.
അത് മനസ്സിലാക്കണം.
പുറംപോക്കിൽ താമസിക്കുന്ന മോൾക്ക് നല്ലൊരു ഫ്ലാറ്റ് ലഭിക്കേണ്ടിയിരുന്നത് നഷ്ടപ്പെടുത്തിയവരെ വെറുതെ വിടാമോ...?
തീർച്ചയായും പാടില്ല...
അത് കൊണ്ടല്ലേ മോളോട് എല്ലാവർക്കു സഹതാപവും സ്നേഹ വത്സല്യവും ഒക്കെ ഉണ്ടായത്..
എന്നാലിന്നിപ്പോൾ നീതുമോൾ ഒന്നുകൊണ്ടും വിഷമിക്കണ്ട ..
തുണിക്കടയിൽ ജോലി ചെയ്യുന്ന മോളുടെ അമ്മയോട് പറയണം,
മോൾക്ക് വേണ്ടി ഒരു MLA യും,MP യും അത് പോലെ മറ്റെല്ലാവരും ചേർന്ന് 5 സെൻ്റ് സ്ഥലവും അതിൽ ഒരു വീടും വെച്ചു തരുമെന്നും ,
മാത്രമല്ല MP യുടെ രണ്ടു മാസത്തെ ശമ്പളവും പഞ്ചായത്ത് വക വേറെ ഒട്ടെറെ സഹായങ്ങളും...
അങ്ങിനെ ഒരു പൂ ചോദിച്ച നീതു മോൾക്ക് ഒരു പൂക്കാലം തന്നെ ഒരുക്കി വെച്ചിരിക്കുന്നു ,
നന്മയുള്ള ഒരു രാഷ്ട്രീയ സമൂഹം.
ഇത് സ്വീകരിക്കാൻ മോളൊന്നു വന്നാൽ മാത്രം മതി...
ഞങ്ങളെ വിഷമിപ്പിക്കാതെ മോൾ അമ്മയെയും കൂട്ടി എത്രയും വേഗം വന്നു ഇതൊക്കെ ഏറ്റുവാങ്ങണമെന്ന് അപേക്ഷിക്കുന്നു.
ഏതായാലും ഇനിയും നീതുമോൾ വന്നില്ലങ്കിൽ മോളെ ആരെങ്കിലും തട്ടികൊണ്ടു പോയന്നോ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണന്നോ ഒക്കെ സംശയിക്കേണ്ടി വരും..
അങ്ങിനെയെങ്കിൽ ബഹു.ഹൈക്കോടതിയിൽ "ഹേബിയസ്കോർപ്പസ് ഹർജി " നൽകേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങും...
എന്ന് സ്‌നേഹപൂർവ്വം
ആലപ്പി അഷറഫ്
NB
(നീതൂ ജോൺസനെയും അമ്മയേയും കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ദയവായി
അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ലൈഫ് മിഷൻ ഷൻ ഓഫീസിലോ ഉടൻവിവരം അറിയിക്കണമെന്നും അഭ്യർത്ഥിക്കുന്നു.. )