covid

ചെന്നൈ: കേരളത്തിൽ കൊവിഡ് വ്യാപനം പാരമ്യത്തിൽ എത്തിയെന്നാണ് കണക്കുകൾ കാണിക്കുന്നതെന്ന് ഐ സി എം ആർ ഗവേഷണകേന്ദ്രം വൈറോളജി വിഭാഗം മുൻ മേധാവി ഡോ ടി ജേക്കബ് ജോൺ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഇനിയങ്ങോട്ട് കൊവിഡ് വ്യാപനത്തിന്റെ തോത് താഴോട്ടായിരിക്കുമെന്ന്പറഞ്ഞ അദ്ദേഹം കേരളം ഇപ്പോഴും താരതമ്യേന സുരക്ഷിതമായ അവസ്ഥയിലാണെന്നും അതിനാൽ വല്ലാതെ പേടിക്കേണ്ട കാര്യമില്ലെന്നും വ്യക്തമാക്കി.

കേരളത്തിൽ സമ്പൂർണ ലോക്ക്ഡൗൺ ഒരുതരത്തിലും ആശാസ്യമല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കേരളത്തിൽ പത്തുലക്ഷം പേരിൽ 4,997പേർമാത്രമാണ് അസുഖ ബാധിതരായിട്ടുളളതെന്നും ഇത് തമിഴ്നാട്, കർണാടക, ആന്ധ്രാ എന്നീ സംസ്ഥാനങ്ങളുമാതി താരതമ്യം ചെയ്യുമ്പോൾ കുറവാണെന്നും ജേക്കബ് ജോൺചൂണ്ടിക്കാട്ടി. മരണനിരക്കിന്റെ കാര്യത്തിലും കേരളം പിന്നിലാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡിനോടുളള പേടി​ ഒരുതരത്തിൽ നല്ലതാണെന്നും ജാഗ്രതപുലർത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് രോഗബാധിതരിൽ എല്ലാവരെയും ചികിത്‌സിക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കിയ ജേക്കബ് ജോൺ രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നുണ്ടോ എന്ന് കൃത്യമായി നിരീക്ഷണമെന്നും ഓക്സിജന്റെ അളവ് 95 ശതമാനത്തിൽ കുറവാണെന്ന് കണ്ടാൻ ഉടൻ ചികിത്സ ലഭ്യമാക്കണമെന്നും പറഞ്ഞു.നിലവിൽ ലഭ്യമായ വിവരങ്ങളനുസരിച്ച് 2021 മാർച്ചോടെ ചില വാക്സിനുകൾവിപണിയിലെത്താനുള്ള സാദ്ധ്യതയാണുള്ളതെന്നും സൂചിപ്പിച്ചു.