ഫെഫ് ക ഒരു തൊഴിലാളി സംഘടനയാണ്; നിയമപ്രശ്നങ്ങൾ െെകകാര്യം
ചെയ്യേണ്ടത് ലേബർ കോടതിയിലാണെന്ന് ബി. ഉണ്ണിക്കൃഷ്ണൻ; ഫെഫ് കയിലെ
ചില അംഗങ്ങളുടെ പകപോക്കൽ നടപടി അവസാനിപ്പിക്കണമെന്ന് വിനയൻ
'കോംപറ്റീഷൻ കമ്മിഷന്റെ വിധിക്കെതിരെയാണ് ഫെഫ്ക സുപ്രീംകോടതിയെ സമീപിച്ചതെന്നും വിനയനെതിരെയുള്ള വിലക്ക് നീട്ടാനാണെന്ന വാദം തെറ്റാണെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി .ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
വിനയന് ഫെഫ് കയും മറ്റും ഏർപ്പെടുത്തിയ വിലക്ക് നീക്കി സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ഉണ്ണിക്കൃഷ്ണന്റെ പ്രതികരണം. ട്രേഡ് യൂണിയൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട തൊഴിലാളി സംഘടനയാണ് ഫെഫ് ക . അതിനാൽ ഫെഫ്ക യുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടത് ട്രേഡ് യൂണിയൻ ആക്ടിന്റെ പരിധിയിൽ വരുന്നലേബർകോടതിയോലേബർ കമ്മിഷനോ സിവിൽകോടതികളിലോആണ്.ഒരു തൊഴിലാളി സംഘടനയെ കോംപറ്റീഷൻ കമ്മിഷന്റെ പരിധിയിൽ കൊണ്ടുവരുക എന്ന് പറയുന്നത് തൊഴിലാളികളുടെ അവകാശങ്ങളെ ചരക്കായി കാണുന്നതിന് തുല്യമാണ്. അത് നിയമപരമായി നിലനിൽക്കില്ലെന്നാണ് ഫെഫ് കയുടെ വാദം.
അങ്ങനെ സത്യം ജയിച്ചുവെന്നും,ഇനിയെങ്കിലും ഫെഫ്ക യിലെ തന്റെ സുഹൃത്തുക്കൾക്ക് സത്ബുദ്ധി തോന്നട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും വിനയൻ പ്രതികരിച്ചു.
ബി. ഉണ്ണിക്കൃഷ്ണനും ചില സംവിധായകരും നടത്തുന്ന പകപോക്കൽ നടപടി നിറുത്തണമെന്നും വിനയൻഫേസ്ബുക്ക്പോസ്റ്റിൽ പറയുന്നു.