ലാഹോർ: സാമ്പത്തിക തട്ടിപ്പ് കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ പാകിസ്ഥാൻ പ്രതിപക്ഷ നേതാവ് ഷഹബാസ് ഷെരീഫിനെ 14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരൻ കൂടിയായ ഷഹബാസ് 700 കോടിയുടെ തട്ടിപ്പ് നടത്തിയതിനാണ് നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തത്. പഞ്ചാബ് പ്രവിശ്യാ മുൻ മുഖ്യമന്ത്രിയായ ഷഹബാസ് തനിക്കെതിരെ ഉയർന്ന സാമ്പത്തിക ആരോപണങ്ങളെയെല്ലാം കോടതിയിൽ എതിർത്തിരുന്നു. ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയും പാക് കോടതി തള്ളി. എന്നാൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രതിപക്ഷ നേതാക്കളെ മാത്രം തിരഞ്ഞുപിടിച്ച് അഴിമതിക്കാരായി ചിത്രീകരിക്കുകയാണെന്ന് ഷഹബാസിന്റെ അനുയായികൾ പറഞ്ഞു.