covid

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് വെെറസ് വ്യാപനം അതിരൂക്ഷമാകുന്നു. ജില്ലയിൽ ഇന്ന് 935 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 898 പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 30 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്. 433 പേർ രോഗമുക്തി നേടുകയും ചെയ്തു. ഇന്ന് രണ്ട് മരണങ്ങളാണ് ജില്ലയിൽ കൊവിഡ് മൂലമെന്ന് സ്ഥിരീകിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി രവീന്ദ്രന്‍ (61), പേട്ട സ്വദേശി വിക്രമന്‍ (70), എന്നിവരാണ് മരണമടഞ്ഞത്.

ഇതിന് പുറമെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 988 പേർക്ക് ജില്ലയിൽ ഉറവിടം വ്യക്തമാകാതെ രോഗം ബാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിൽ നിരവധി പേർ കൊവിഡ് ഇളവുകൾ ദുരുപയോഗം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സർവകക്ഷിയോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദദ്ദേഹം.