കൊച്ചി: അന്താരാഷ്‌ട്ര വിപണിയുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് സ്വർണവില ഇന്നലെ ഉയർന്നു. 400 രൂപ വർദ്ധിച്ച് 37,200 രൂപയാണ് പവൻ വില. 50 രൂപ ഉയർന്ന് ഗ്രാം വില 4,650 രൂപയിലുമെത്തി. ഔൺസിന് 1,861 ഡോളറായിരുന്ന അന്താരാഷ്‌ട്ര വില 1,882 ഡോളറിലേക്ക് ഉയർന്നത് കേരളത്തിലും പ്രതിഫലിക്കുകയായിരുന്നു.
രൂക്ഷമാകുന്ന കൊവിഡ് പ്രതിസന്ധി, അമേരിക്കയിലെ തിരഞ്ഞെടുപ്പ് ചൂടുമൂലം ഓഹരി വിപണി നേരിടുന്ന അസ്ഥിരത എന്നിവയാണ് സ്വർണത്തിന് കുതിപ്പാകുന്നത്. ആഗസ്‌റ്റ് ഏഴിന് പവൻ കുറിച്ച 42,000 രൂപയാണ് കേരളത്തിലെ റെക്കാഡ്. അന്ന് ഗ്രാമിന് 5,250 രൂപയായിരുന്നു.