sara

ന്യൂഡൽഹി: സുശാന്ത് സിംഗ് രാജ്പുത്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബർത്തി മയക്കുമരുന്ന് ഡീലിംഗിൽ പ്രധാന കണ്ണിയാണെന്നും നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ.

റിയ ജാമ്യം നൽകിയാൽ അത് കേസിനെ ബാധിക്കുമെന്നും എൻ.സി.ബി കോടതിയെ അറിയിച്ചു. മയക്കുമരുന്ന് കേസിൽ നടി റിയ ചക്രവർത്തിയുടെയും സഹോദരൻ ഷോവിക്ക് ചക്രവർത്തിയുടെയും ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. വിധി പറയാൻ മുംബയ് ഹൈക്കോടതി മാറ്റിവച്ചു.

സുശാന്തുമായി ഡേറ്റിംഗിലായിരുന്നു സാറ

താനുമായുള്ള ബന്ധത്തിൽ സുശാന്ത് ഒട്ടും സത്യസന്ധനായിരുന്നില്ലെന്ന് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് നൽകിയ മൊഴിയിൽ നടി സാറ അലിഖാൻ പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നു. കേദാർ നാഥ് സിനിമയുടെ ചിത്രീകരണവേളയിലാണ് ഇരുവരും പ്രണയത്തിലായതെന്നും പക്ഷേ അധികം വൈകാതെ ബന്ധം പിരിഞ്ഞുവെന്നും സാറ പറഞ്ഞു. 2019ലാണ് ബന്ധം അവസാനിപ്പിച്ചത്. എന്നാൽ, സുശാന്തിന്റെ ലോണാവാല ഫാം ഹൗസിൽ നടന്ന പാർട്ടിയിൽ റിയയും സാറയും ശ്രദ്ധയും പങ്കെടുത്തിരുന്നെന്നും അവിടെ മദ്യവും കഞ്ചാവും ഉപയോഗിച്ചിരുന്നെന്നും ഒരു ബോട്ട് യാത്രക്കാരൻ മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടിമാരായ ദീപികയ്ക്കും ശ്രദ്ധ കപൂറിനുമൊപ്പമാണ് സാറ അലി ഖാനെയും എൻ.സി.ബി വിളിപ്പിച്ചത്. മയക്കുമരുന്ന് ഉപയോഗം മൂന്നുപേരും എതിർത്തു. കരിഷ്മയുമായി നടത്തിയ ചാറ്റ് സിഗരറ്റിനെക്കുറിച്ചാണെന്നും അത് ഡ്രഗ്സ് അല്ലെന്നും ദീപിക മൊഴി നൽകി. സി.ബി.ഡി ഓയിൽ വാങ്ങിയത് ശരീരത്തിൽ പുരട്ടാനാണെന്ന് ശ്രദ്ധയും പറഞ്ഞു.

സുശാന്തിന്റെ മരണം: എയിംസ് റിപ്പോർട്ട് നൽകി

നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം സംബന്ധിച്ച് നിർണായക കണ്ടെത്തലുകളുടെ റിപ്പോർട്ട് സി.ബി.ഐയ്ക്ക് കൈമാറി ആൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്. സുശാന്തിന്റെ പോസ്റ്റുമോർട്ടം നടത്തിയ കൂപ്പർ ആശുപത്രിയിലെ വിവരങ്ങൾ ശരിവയ്ക്കും വിധത്തിലുള്ള റിപ്പോർട്ടാണ് എയിംസ് നൽകിയതെന്നാണ് പുറത്തുവരുന്ന വിവരം. താരത്തിന്റെ മൃതശരീരത്തിൽ വിഷാംശം കണ്ടെത്താനായില്ലെന്നും എയിംസ് റിപ്പോർട്ടിലുണ്ട്. പോസ്റ്റു മോർട്ടം, ആന്തരികാവയവ രാസപരിശോധനാ ഫലങ്ങളും എയിംസ് ഫോറൻസിക് മെഡിക്കൽ ബോർഡ് ചെയർമാൻ ഡോ. സുധീർ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘം സി.ബി.ഐയ്ക്ക് കൈമാറി. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ 40 ദിവസമായി സി.ബി.ഐ അന്വേഷണത്തെ സാധൂകരിക്കുന്നതാണ് എയിംസ് റിപ്പോർട്ടെന്നാണ് എൻ.ഡി.ടി.വി പുറത്തുവിട്ട വാർത്തയിലുള്ളത്. ഇക്കഴിഞ്ഞ ജൂൺ 14നാണ് സുശാന്തിനെ മുംബയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.