ന്യൂഡൽഹി: പ്രശസ്ത ടിവി ഷോയായ പവിത്ര റിഷ്ടയില്‍ നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ സഹതാരമായിരുന്നു അങ്കിത ലോഖണ്ഡെ. ഇവരുടെ ജോഡി ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. അടുത്തിടെ മരണപ്പെട്ട നടന്റെ ശവസംസ്‌കാര ചടങ്ങില്‍ നിന്നുള്ള ഒരു വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ആരാധകനോട് താരം പൊട്ടിതെറിച്ചു.
'എന്താണ് നിങ്ങളുടെ പ്രശ്നം? ഇത്തരം വീഡിയോകള്‍ പോസ്റ്റുചെയ്യുന്നത് നിര്‍ത്തുക, അവ ഞങ്ങളെ എല്ലാവരെയും അസ്വസ്ഥമാക്കുന്നു,' അങ്കിത ട്വീറ്റ് ചെയ്തു. ഇത്തരം വീഡിയോ പങ്കിടുന്നത് നടനോടും അവന്റെ ജോലിയോടും സ്‌നേഹവും പിന്തുണയും പ്രകടിപ്പിക്കുന്നതിനുള്ള ഉചിതമായ മാര്‍ഗമല്ല എന്നും അങ്കിത പറഞ്ഞു.
അങ്കിത ലോഖണ്ഡെ വീഡിയോ നീക്കം ചെയ്യണമെന്ന് ആരാധകനോട് അഭ്യര്‍ത്ഥിച്ചു.എന്നിരുന്നാലും, ഇത് ഇപ്പോഴും ആരാധകന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് നീക്കംചെയ്തിട്ടില്ല. 'നിങ്ങള്‍ അവനെ സ്‌നേഹിക്കുന്നുവെന്ന് ഞങ്ങള്‍ക്കറിയാമെങ്കിലും ഇത് നിങ്ങളുടെ പിന്തുണയോ സ്‌നേഹമോ കാണിക്കാനുള്ള മാര്‍ഗമല്ല. ഈ വീഡിയോ ഇപ്പോള്‍ നീക്കംചെയ്യുക' അങ്കിത അഭ്യര്‍ത്ഥിച്ചു.നടന്റെ ശവസംസ്‌കാര ചടങ്ങില്‍ അങ്കിത പങ്കെടുക്കാതിരുന്നില്ല.