puri

പുരി/ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിൽ 400ഓളം ജീവനക്കാർക്ക് കൊവിഡ്. 822 ജീവനക്കാരിൽ 351 സേവകർക്കും 53 ജീവനക്കാർക്കുമാണ് കൊവിഡ് പോസിറ്റീവായത്. മാർച്ച് മുതൽ ഭക്തർക്ക് പ്രവേശനം ആനുവദിച്ചിരുന്നില്ല. ജീവനക്കാർ ഐസൊലേഷനിലും ടെസ്റ്റ് പോസിറ്റീവായതിനാലും ആളുകളുടെ കുറവുണ്ടെങ്കിലും ക്ഷേത്രാചാരാനുഷ്ഠാനങ്ങൾക്ക് ഇതുവരെ മുടക്കം വന്നിട്ടില്ലെന്നും വരുംദിവസങ്ങളിൽ സ്ഥിതി സങ്കീർണമാകാമെന്നും ശ്രീ ജഗന്നാഥ ക്ഷേത്രം അഡ്മിനിസ്ട്രേഷൻ ഭാരവാഹി അജയ് ജന അറിയിച്ചു.