
ന്യൂഡൽഹി: ലഡാക് അതിർത്തിയിലെ യഥാർത്ഥ നിയന്ത്രണരേഖ ഏകപക്ഷീയമായി തീരുമാനിക്കുന്ന ചെെനയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ.1959ല യഥാർത്ഥ നിയന്ത്രണ രേഖ അന്തിമമാണെന്ന ചെെനയുടെ വാദം തളളിയാണ് ഇന്ത്യ രംഗത്ത് വന്നത്. 1959ലെ നിയന്ത്രണ രേഖ ഇരു രാജ്യങ്ങളും പരസ്പരം അംഗീകരിച്ചിട്ടുളളതല്ലെന്നും ഇന്ത്യ ഓർമപ്പെടുത്തി.
ഇന്ത്യൻ അതിർത്തി സ്ഥാനം ചെെനയ്ക്ക് അറിയാം.അതിർത്തിയിൽ സമാധാനം നിലനിറുത്തുന്നതിനായി എൽ.എ.സി തീരുമാനിക്കേണ്ടതുണ്ട്.എന്നാൽ നിയന്ത്രണ രേഖ ഇരുരാജ്യങ്ങളും കൂട്ടായി തീരുമാനിക്കേണ്ടതാണെന്നും ഇന്ത്യ പറഞ്ഞു.അനാവശ്യമായ അവകാശവാദൾ ചൈന ഉപേക്ഷിക്കണമെന്നും .കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.