microscopic-robots

കോര്‍നെല്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ഒരു റോബോട്ടിനെ സൃഷ്ടിച്ചു. വെറും റോബോട്ട് അല്ല,ചെറിയ മൈക്രോ റോബോട്ട്. അതും നാല് കാലുകള്‍ ഉപയോഗിച്ച് 'നടക്കുന്ന' റോബോട്ടുകൾ. മുടിനാരിഴകളിലും ചെറിയ റോബോട്ടുകളെയാണ് ഗവേഷകര്‍ നിര്‍മ്മിച്ചത്. ബിബിസി ന്യൂസാണ് റിപ്പോർട്ടുകൾ പുറത്ത് വിട്ടത്.

50 വര്‍ഷമായി തുടരുന്ന മൈക്രോ റോബോട്ടിക് ഗവേഷണത്തില്‍ പ്രധാന വഴിത്തിരിവാണ് ചലിക്കുന്ന മൈക്രോ റോബോട്ടുകൾ. പുറമെ നിന്നും ഉള്ള നിയന്ത്രണത്തോടു കുടി ചലനശേഷി ഉള്ള റോബോട്ടുകളുടെ അടിസ്ഥാന ഘടകം ആണ് ഗവേഷകര്‍ സൃഷ്ടിച്ചത്. നഗ്‌നനേത്രങ്ങള്‍ അദൃശ്യമാണ് ഈ ചലിക്കുന്ന മൈക്രോ റോബോട്ടുകൾ.

ലേസര്‍ രശ്മിയുടെ സഹായം കൊണ്ട് മുന്നിലും പിന്നിലും ആയി ഘടിപ്പിച്ച രണ്ടു കാലുകള്‍ ഉപയോഗിച്ച് നീങ്ങുവാന്‍ ഇവക്കു സാധിക്കും. ഒരു ദശലക്ഷം റോബോട്ടുകളുടെ ഒരു കൂട്ടം നിര്‍മ്മിക്കാന്‍ ഒരാഴ്ചയില്‍ താഴെ സമയമെടുക്കും. മനുഷ്യശരീരത്തില്‍ സൂഷ്മം ആയി ഉള്ള ഇടപെടലുകള്‍ നടത്തുവാനും, കോശങ്ങളും മറ്റും ആയി സമ്പര്‍ക്കം പുലര്‍ത്തുവാനും ഉപയോഗിക്കാവുന്ന ഇവയെ കീമോ തെറാപ്പി പോലെയുള്ള ചികിത്സയുടെ പകരക്കാരന്‍ ആകുവാന്‍ സാധിക്കും.

ക്യാന്‍സര്‍ കോശങ്ങളെ വേട്ടയാടാനും നശിപ്പിക്കാനും ഇതുപോലുള്ള റോബോട്ടുകള്‍ക്ക് സാധിക്കും. അവ ശരീരത്തില്‍ കുത്തിവയ്ക്കാന്‍ പര്യാപ്തമാണ്. ഇങ്ങനെ നിത്യജീവിതത്തിനെ സാരമായി ബാധിക്കുവാന്‍ കഴിവുള്ള ഈ കണ്ടുപിടുത്തം പുതിയ വിപ്ലവം ആണ് സൃഷ്ടിക്കുക എന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.