cinema

മലയാളികളുടെ മനം കവർന്ന എക്കാലത്തെയും ക്ലാസിക്കൽ നടിയാണ് ശോഭന. ഏറെ നാളുകൾക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ശോഭവ വീണ്ടും ആരാധകരുടെ മുന്നിലെത്തിയത്. സിനിമയിൽ നിന്നും അൽപ്പം വിട്ടുനിന്നുവെങ്കിലും നൃത്തവും മറ്റു കാലാപരിപാടികളുമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് താരം.

ഇപ്പോൾ നടി തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു ചിത്രമാണ് ആരാധകർക്കിടയിൽ ചർച്ചാ വിഷയമാകുന്നത്. ബീച്ച് സീരീസ് വൺ എന്ന് ചിത്രത്തിനുളളിൽ ഒരു ക്യാപ്ഷൻ നൽകി കടൽ തീരത്തുളള തന്റെയും ഒരു പെൺകുട്ടിയുടെയും ചിത്രമാണ് ശോഭന പങ്കുവച്ചിരിക്കുന്നത്.

"ഒരു ട്രിപ്പ് പോകുന്നു. ഫേസ്ബുക്കിലും ഇൻസ്റ്റയിലും ഉളളതിൽ സന്തോഷം. ആരു പറഞ്ഞു ഞാൻ നിങ്ങളുടെ കമന്റുകൾ വായിക്കില്ലെന്ന്. എങ്ങനെ മലയാളത്തിൽ മറുപടി നൽകുമെന്ന് കാണാം." എന്നാണ് ശോഭന ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. എന്നാൽ സ്ഥലം എവിടെയാണെന്നോ ചിത്രത്തിൽ ഉളള പെൺകുട്ടിയാരെന്നോ ശോഭന വ്യക്തമാക്കിയിട്ടില്ല. ആരാധകർക്ക് അറിയേണ്ടതും ഇതാണ്. ഈ കാര്യങ്ങൾ ചോദിച്ച് നിരവധി ആരാധകരാണ് കമന്റുമായിയെത്തിയത്.

took a trip ... great to be on Instagram and Facebook ... and who says I don’t read the comments .. need to see how to reply in Malayalam Font ..

Posted by Shobana on Tuesday, 29 September 2020