കോഴിക്കോട്: മാസ്കിനുള്ളില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ പിടിയിൽ. യു.എ.ഇയിൽ നിന്ന് വന്ന കര്‍ണാടക സ്വദേശിയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് കസ്റ്റംസിന്റെ പിടിയിലായത്. 40 ഗ്രാം സ്വര്‍ണ്ണം മാസ്കിനുളളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്.