ginger-oil

ഔഷധമേന്മയുള്ള ഇഞ്ചിയുടെ എല്ലാ ഗുണങ്ങളും ഇഞ്ചി എണ്ണയിലും അടങ്ങിയിരിക്കുന്നു. ഇത് അരോമ തെറാപ്പിയിൽ ഉപയോഗിക്കുന്നുണ്ട്. ഇഞ്ചി എണ്ണയിയുടെ ഗന്ധം അരോമ തെറാപ്പിയിൽ ഉപയോഗിക്കുന്നു. ഇത് ഉത്കണ്ഠ, സമ്മർദ്ദം, അലസത തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമാണ്.

ഛർദ്ദി, ആർത്രൈറ്റിസ്, ചുമ, ജലദോഷം, മൈഗ്രൈൻ തുടങ്ങിയ പ്രശ്നങ്ങൾക്ക് പ്രതിവിധിയായും ഇഞ്ചി എണ്ണ ഉപയോഗിക്കാം. ഇതിൽ ശക്തമായ ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ട്. നീരിനും പേശിവേദനയ്‌ക്കും സന്ധിവേദനയ്‌ക്കും പരിഹാരമായി ഇഞ്ചി എണ്ണ പുരട്ടാം.

ഇഞ്ചി എണ്ണയുടെ ഉപയോഗം ആരോഗ്യവും രോഗപ്രതിരോധശേഷിയും നല്‌കും. ദഹനപ്രശ്നങ്ങൾക്കും ഭക്ഷ്യവിഷബാധയകറ്റാനും ചർമസംരക്ഷണത്തിനും ഇഞ്ചി എണ്ണ സഹായകമാണ് . തലയിൽ പുരട്ടുന്നത് തലയോട്ടിയുടെ ആരോഗ്യത്തിനും മുടിയുടെ വളർച്ചയ്‌ക്കും സഹായിക്കും.