periya-case

കണ്ണൂർ:പെരിയ ഇരട്ടക്കൊലപാതക കേസിൽ അസാധാരണ നിയമനടപടിയുമായി സി.ബി.ഐ.കേസ് ഡയറി നൽകിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പ്. സി.ആർ.പി.സി നിയമത്തിലെ 91 ാം വകുപ്പ് പ്രകാരം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയ്ക്ക് സി.ബി.ഐ സമൻസ് നൽകി.

സി. ആർ.പി.സി 91 പ്രകാരം സംസ്ഥാന ഏജൻസിക്ക് നോട്ടീസ് നൽകുന്നത് അപൂർവമാണ്.ഈ വകുപ്പ് കേരളത്തിൽ സി.ബി.ഐ ഉപയോഗിക്കുന്നത് ആദ്യമായിട്ടാണ്. ഏഴ് തവണ ആവശ്യപ്പെട്ടിട്ടും ക്രൈംബ്രാഞ്ച് കേസ് ഡയറി നൽകിയില്ല. സുപ്രീം കോടതിയിൽ അപ്പീലുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം.രേഖകൾ ആവശ്യപ്പെട്ട് സി.ബി.ഐ എറണാകുളം സി.ജെ.എം കോടതിയേയും സമീപിച്ചു. തിങ്കളാഴ്ചയാണ് സി.ബി.ഐ അപേക്ഷ നൽകിയത്.