രാമച്ചത്തിന്റെ ഒൗഷധഗുണമുള്ള മാസ്ക ് വിപണനത്തിൽ നടി പൂർണിമ ജയറാം. ഒരു മാസം മുൻപാണ് പൂർണിമ മാസ് ക് നിർമാണം ആരംഭിച്ചിട്ട്. തുണി കൊണ്ടുള്ള് മാസ് കിൽ രാമച്ചത്തിന്റെ സുഖശീതളിമ ചേർത്തിട്ടുണ്ട്. ആ സുഗന്ധം വളരെ മികച്ചതാണെന്ന് പൂർണിമ പറഞ്ഞു. ഒരു മാസം വരെ മാസ് ക് ഉപയോഗിക്കാൻ കഴിയും. കഴുകി ഉപയോഗിച്ചാൽ സുഗന്ധം നഷ്ടപ്പെടും. 150 മുതൽ 600 രൂപ വരെയാണ് പൂർണിമ ജയറാമിന്റെ പൂർണിമാസ് മാസ് കിന്റെ വില. ഒാൺലൈൻ വിൽപ്പനയുമുണ്ട് . ആവശ്യാർത്ഥം സിൽക്ക് മാസ്കുകൾ വിതരണം ചെയ്യും. മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും പൂർണിമ പറഞ്ഞു. തന്റെ രാമച്ചം മാസ്ക് പ്രിയ സുഹൃത്ത് മേനകയ്ക്ക് പൂർണിമ സമ്മാനമായി നൽകി. അമ്മയ്ക്കും സഹോദരിയ്ക്കും ഒപ്പം മാസ്ക് ധരിച്ച ചിത്രങ്ങൾ കീർത്തി പങ്കുവച്ചിട്ടുണ്ട്.