തൃശൂർ: കഞ്ചാവ് കടത്തിയ ദമ്പതികൾ ഉൾപ്പെടെയുള്ള സംഘം പൊലീസ് പിടിയിൽ. തൃശൂരിൽവച്ചാണ് ഇവർ പിടിയിലായത്. ഇവരുടെ കാറിൽ നിന്ന് ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന പത്ത് കിലോ കഞ്ചാവും പിടിച്ചെടുത്തു.കാറിന്‍റെ ബോണറ്റിനകത്താണ് പ്രതികൾ കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
തിരുവനന്തപുരം കല്ലറ സ്വദേശിയായ ജാഫര്‍ ഖാൻ, ഷമീർ ഭാര്യ സുമി, റിയാസ് എന്നിവരാണ് പിടിയിലായത്.ഇവർ ആന്ധ്രപ്രദേശ്, ഒഡീഷ എന്നിവടങ്ങളിൽ നിന്നാണ് കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചിരുന്നത്. പൊലീസ് സംശയിക്കാതിരിക്കാനാണ് സ്ത്രീയെ ഇവർക്കൊപ്പം കൂട്ടിയത്.
കാറിന്‍റെ മുന്‍ സീറ്റിലാണ് യുവതി പതിവായി ഇരിക്കുന്നത്. സംഘത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചത് തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ആദിത്യയ്ക്കു കിട്ടിയ രഹസ്യ സന്ദേശമാണ്. കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിറ്റി ഷാഡോ പൊലീസും ഈസ്റ്റ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പി. ലാല്‍കുമാറും ചേര്‍ന്നായിരുന്നു പ്രതികളെ പിടികൂടിയത്.