ഒരുങ്ങി നടക്കാൻ ആഗ്രഹമില്ലാത്തവർ ആരാണ് ഉള്ളത്? വിവാഹത്തിനോ മറ്റ് ആഘോഷങ്ങൾക്കോ പോകുമ്പോൾ എല്ലാവരുടെയും മുന്നിൽ ഒന്ന് തിളങ്ങാൻ ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. ഇതിനായി പുതിയ വസ്ത്രങ്ങളും, ആഭരണങ്ങളും, മേക്കപ്പുമൊക്കെയിട്ട് ഭംഗി കൂട്ടാൻ ശ്രമിക്കുകയും ചെയ്യും.

beauty

എന്നാൽ ചില സമയങ്ങളിൽ മേക്കപ്പ് ചെയ്യുമ്പോൾ അത് ചീറ്റി പോകാറുണ്ട്. എങ്ങനെ നന്നായി മേക്കപ്പ് ചെയ്യാം? എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം തുടങ്ങി നിരവധി സംശയങ്ങൾ നമുക്ക് ഉണ്ടാകാറുണ്ട്. അവർക്കായിതാ ചില മേക്കപ്പ് ടിപ്സ് പങ്കുവച്ചിരിക്കുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ.