ടൈപ്പ് 2 പ്രമേഹം ആരോഗ്യത്തിന് ഭീഷണിയാണ്. കാലക്രമത്തിൽ അന്ധത, വൃക്ക തകരാർ, ഹൃദ്രോഗം തുടങ്ങി ഗുരുതരമായ രോഗങ്ങൾക്കും ടൈപ്പ് 2 പ്രമേഹം വഴിയൊരുക്കും. ജീനുകൾ, ജീവിതരീതി, വയസ് തുടങ്ങി നമുക്ക് മാറ്റം വരുത്താൻ സാധിക്കാത്ത നിരവധി ഘടകങ്ങളുണ്ടെങ്കിലും ജീവിതരീതിയിലെ ക്രമീകരണം കൊണ്ട് ഒരു പരിധി വരെ ടൈപ്പ് 2 പ്രമേഹത്തെ ചെറുക്കാം.
മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. അതിനാൽ മധുരഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക. നിത്യേനയുള്ള വ്യായാമം ഇൻസുലിൻ ക്ഷമത വർദ്ധിപ്പിക്കുകയും പ്രമേഹത്തിനുള്ള സാദ്ധ്യത കുറയ്‌ക്കുകയും ചെയ്യുന്നു. മധുരപാനീയങ്ങൾക്ക് പകരം ശുദ്ധജലം മാത്രം കുടിക്കുക. അമിതഭാരം കുറയ്ക്കാൻ ശ്രമിക്കുക. കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണക്രമീകരണം ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കും. നാരുകൾ ധാരാളമടങ്ങിയ ഭക്ഷണം കഴിക്കുക.