acid-attack

കാഠ്മണ്ഡു: ആസിഡ് ആക്രമണം നടത്തുന്നവർക്ക് 20 വർഷം തടവും ഒരുകോടി രൂപ പിഴയും ഏർപ്പെടുത്താനൊരുങ്ങി നേപ്പാൾ. രാജ്യത്ത് ഇത്തരം കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണിത്. ആസിഡ് വിൽക്കാനും വിതരണം ചെയ്യാനും പ്രത്യേകം ലൈസൻസ് വേണമെന്ന് നിയമ ഭേദഗതിയുമുണ്ട്.

ആസിഡും അപകടകരമായ മറ്റ് രാസവസ്തുക്കളും വില്പന നടത്തുന്നത് നിയന്ത്രിച്ചുകൊണ്ട് നേപ്പാൾ പ്രസിഡന്റ് ബിദ്യ ദേവി ബന്ദാരെ ഓർഡിനൻസ് പുറത്തിറക്കിയിരുന്നു.