babri-masjid-verdict

തിരുവനന്തപുരം: ബാബറി മസ്ജിദ് തകർത്ത കേസിൽ സി.ബി.ഐ കോടതിയുടെ വിധി, മതനിരപേക്ഷ ജനാധിപത്യ സമൂഹത്തെ ഭയപ്പെടുത്തുന്നതും ആശങ്കപ്പെടുത്തുന്നതുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കോൺഗ്രസ് ഇന്ത്യ ഭരിക്കുന്ന കാലത്താണ് മസ്ജിദ് തകർത്തത്. മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ഭീകരപ്രവർത്തനമായിരുന്നു മസ്ജിദ് തകർക്കൽ. ടെലിവിഷൻ ചാനലുകളിലൂടെ ലോകം മുഴുവനുള്ളവർ മസ്ജിദ് പൊളിച്ചവരാരാണ് എന്നത് വ്യക്തമായി കണ്ടതാണെന്നും കോടിയേരി പറഞ്ഞു.

ലോകം മുഴുവൻ തത്സമയം കണ്ട ബാബറി മസ്ജിദ് പൊളിക്കൽ സംഭവത്തിൽ തെളിവില്ലെന്ന് പറയുമ്പോൾ അത് അന്വേഷണ ഏജൻസികളിലും ജുഡീഷ്യറിയിലും പ്രോസിക്യൂഷനിലുമുള്ള വിശ്വാസ്യതയാണ് നഷ്ടപ്പെടുത്തുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കൺമുന്നിൽ നടന്ന ഒരു സംഭവത്തിന് തെളിവില്ലെന്ന് പറയാൻ മാത്രം അന്ധത ബാധിച്ചിരിക്കുന്നു. രാജ്യം ഇരുണ്ട കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബാബറി കേസിൽ പ്രതികളെ വെറുതെ വിട്ട ലഖ്‌നൗ സി.ബി.ഐ കോടതി വിധി നിർഭാഗ്യകരമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. വിധിക്കെതിരെ അന്വേഷണ ഏജൻസി അപ്പീൽ പോകണമെന്നാണ് അഭിപ്രായമെന്ന് പാണക്കാട് തങ്ങൾ പറഞ്ഞു. പ്രതീക്ഷിക്കാത്ത വിധിയാണ് വന്നതെന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. എല്ലാവരും സമാധാനം പാലിക്കണം. ബാബറി മസ്ജിദ് പൊളിച്ചില്ല എന്നു പറയുന്നതിനു തുല്യമായ വിധിയാണ് വന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അയോദ്ധ്യതർക്ക മന്ദിരം തകർത്ത കേസിൽ മൂന്ന് പതിറ്റാണ്ടുകാലത്തെ വേട്ടയാടൽ ലഖ്നൗ സി.ബി.ഐ കോടതി വിധിയോടെ അവസാനിച്ചെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചത്. കോൺഗ്രസും കപട മതേതര രാഷ്ട്രീയക്കാരും ബി.ജെ.പിക്കെതിരെ നടത്തിയ നുണപ്രചരണങ്ങളെല്ലാം പൊളിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് നേതാക്കളും ബാബറി മസ്ജിദ് വിധിയിൽ പ്രതികരണവുമായി എത്തി.

മത നിരപേക്ഷ ഇന്ത്യയുടെ മരണ മണി.
ചരിത്രത്തിലെ ഏറ്റവും വലിയ നീതി നിഷേധം.
ബാബരി മസ്ജിദ് തകർത്ത കേസ്
അട്ടിമറിച്ചതിൽ ഒന്നാം...

Posted by A A Rahim on Wednesday, September 30, 2020

മഹാത്മാ ഗാന്ധിയെ ആർ.എസ്.എസ് കൊന്നതാണ്. സവർക്കർ ഗാന്ധി വധക്കേസിൽ പ്രതിയായിരുന്നു. തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ...

Posted by PK Firos on Wednesday, September 30, 2020

ഇന്ത്യൻ ജനാധിപത്യത്തിന്റെയും
മതേതരത്വത്തിന്റെയും
നീതിന്യായ വ്യവസ്ഥയുടെയും ചരിത്രത്തിലെ
കറുത്ത ദിനം..

Posted by MK Muneer on Wednesday, September 30, 2020

ഇന്ത്യ വീണ്ടും കൊല്ലപ്പെട്ടു ....

Posted by P A Muhammad Riyas on Tuesday, September 29, 2020

Posted by M T Ramesh on Wednesday, September 30, 2020