ന്യൂയോർക്ക്: കൊവിഡ് ലോക്ക്ഡൗണിൽ മാനസിക സമ്മർദ്ദം അകറ്റാൻ അമേരിക്കയിലെ സ്ത്രീകൾ അഭയം തേടിയത് മദ്യത്തിലെന്ന് പഠനം.
ജമ നെറ്റ്വർക്ക് ഓപ്പൺ നടത്തിയ സർവേയിലാണ് ഈ വിവരം.
2019ലേതിനെക്കാൾ 0.8 ശതമാനം കൂടുതൽ സ്ത്രീകളാണ് ഈ ലോക്ക്ഡൗണിൽ മദ്യം ഉപയോഗിച്ചത്. കഴിഞ്ഞ വർഷം പ്രതിമാസം ശരാശരി 4.6 ദിവസമായിരുന്നു സ്ത്രീകൾ മദ്യം ഉപയോഗിച്ചിരുന്നത്. നിലവിൽ അത് 5.4 ദിവസമായി ഉയർന്നു. ലോക്ക്ഡൗണിലെ ഒറ്റപ്പെടലും തൊഴിലില്ലായ്മയും മാനസിക സമ്മർദ്ദവുമൊക്കെയാണ് മദ്യത്തിന്റെ ഉപയോഗം കൂടാനുള്ള കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.ഓരോ രണ്ട് മണിക്കൂറിലും പുരുഷന്മാർ 5 പെഗ് വരെയും സ്ത്രീകൾ നാല് പെഗ് വരെയും കഴിക്കുന്നുണ്ടത്രേ. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവു നൽകി ജൂണിൽ ബാറുകൾ തുറന്നതോടെ മദ്യത്തിന്റെ ഉപയോഗം 21 ശതമാനമായി വർദ്ധിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു.