nikki

ബ്രിട്ടൻ: വീട് വൃത്തിയാക്കാനും പാത്രം കഴുകാനും ബിക്കിനി അണിഞ്ഞ യുവതികൾ!. തമാശയല്ല. സംഗതി സത്യമാണ്. യു.കെ.യിലെ സാനിറ്റേഷൻ കമ്പനിയാണ് ലോക്ക്ഡൗണിൽ ബിക്കിനി അണിഞ്ഞ ജോലിക്കാരെ രംഗത്തിറക്കിയിരിക്കുന്നത്.

വസ്ത്രം ധരിക്കാത്തതിനാൽ വൈറസ് പറ്റിപ്പിടിച്ചിരിക്കാനുള്ള സാഹചര്യം കുറവാണെന്നതാണ് നേട്ടം.

ലോക്ക്ഡൗൺ മൂലമുണ്ടായ തൊഴിലില്ലായ്മയെ തുടർന്നാണ് ഈ അപൂർവ ആശയം കമ്പനി മുന്നോട്ട് വച്ചത്. ഇപ്പോൾ കസ്റ്റമേഴ്‌സിന്റെ തിരക്ക് വർദ്ധിച്ചിരിക്കയാണെന്ന് യു.കെ കമ്പനിയുടെ സി.ഇ.ഒ നിക്കി ബെൽറ്റൻ പറയുന്നു. ആവശ്യക്കാരിലേറെയും പുരുഷൻമാരാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

രണ്ടു തരം ഓഫറുകളാണ് കമ്പനി നൽകുന്നത്. ടോപ്‌ലെസായി പണിയെടുക്കുന്നവർക്ക് മണിക്കൂറിന് 75 പൗണ്ട് അഥവാ 7,042 രൂപ. പിന്നെയുള്ളത് നഗ്നരായി ജോലിചെയ്യുന്നവരാണ്. മണിക്കൂറിന് 8,919 രൂപ അഥവാ 95 പൗണ്ടാണ് ഇവരുടെ വേതനം.

2020ന്റെ തുടക്കത്തിലാണ് ഈ കമ്പനി ആരംഭിച്ചത്. പക്ഷേ, കൊവിഡ് ഏൽപ്പിച്ച പ്രതിസന്ധിക്കൊടുവിലാണ് ഇവർ സജീവമായി തൊഴിൽ മേഖലയിലേക്ക് കടന്നത്. അപൂർവ സേവനം നൽകുന്ന ഇവർക്ക് ഇപ്പോൾ തിരക്കൊഴിഞ്ഞ നേരമില്ല എന്ന് നിക്കി പറയുന്നു. വീട്ടുകാരുമായി രണ്ടു മീറ്റർ അകലെ നിന്നേ ഇവർ ശുചിയാക്കുകയുള്ളൂ. ലോക്ക്ഡൗൺ കാലത്തെ വിരസതയിൽ നിന്നുമാണ് ഇത്തരം സേവനത്തിന്റെ പ്രായോഗിക തലം മനസിലാക്കിയതെന്ന് നിക്കി പറയുന്നു.