covid

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവി‌‌ഡ് വെെറസ് വ്യാപനം അതിരൂക്ഷമായി തുടരുന്നു.ജില്ലയിൽ ഇന്ന് 986 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 835 പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 32 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 379 പേർ രോഗമുക്തിനേടിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം ജില്ലയിൽ ഇന്ന് ആറ് മരണമാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. തമ്പാനൂര്‍ സ്വദേശിനി വസന്ത (68), പള്ളിച്ചല്‍ സ്വദേശി മുരളി (55), ശ്രീകണ്‌ഠേശ്വരം സ്വദേശി നടരാജ സുന്ദരം (91), നെടുമങ്ങാട് സ്വദേശി ശശിധരന്‍ നായര്‍ (77), വള്ളക്കടവ് സ്വദേശി അബു താഹിര്‍ (68), പേയാട് സ്വദേശി പദ്മകുമാര്‍ (49) എന്നിവരാണ് മരണമടഞ്ഞത്.

കേരളത്തിൽ ഇന്ന് 8830 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 3536 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.