1853∙ ക്ഷേത്രം നിന്നിടത്താണു പള്ളി പണിതത് എന്ന് ഹിന്ദുസംഘടനയായ നിർമോഹി അഖാഡ.
1859∙ ആരാധനാസ്ഥലം വേർതിരിച്ചു പള്ളിക്കു ബ്രിട്ടീഷ് സർക്കാർ ചുറ്റുമതിൽ കെട്ടി. 1885∙ ക്ഷേത്രം പണിയാൻ സ്ഥലം നൽകണമെന്ന രഘുബീർ ദാസ് എന്ന പുരോഹിതന്റെ ആവശ്യം ഫൈസാബാദ് ജില്ലാ കോടതി തള്ളി.
1949- മസ്ജിദിൽ ശ്രീരാമവിഗ്രഹം കൊണ്ടുവച്ചതാണെന്ന് മുസ്ളീംങ്ങൾ
1950∙ ജുഡിഷ്യൽ മജിസ്ട്രേട്ട് കെ.കെ.നായർ ബാബ്റി മസ്ജിദ് വളപ്പ് ഏറ്റെടുത്ത് റിസീവർ ഭരണത്തിലാക്കി.
1959 നിർമോഹി അഖാഡ കേസ് നൽകി.
1961- മസ്ജിദിൽ ആരാധനയ്ക്കായി വഖഫ് ബോർഡ് കോടതിയിൽ
1982∙ വിശ്വഹിന്ദു പരിഷത്ത് രാമജന്മഭൂമി പ്രസ്ഥാനം ആരംഭിക്കുന്നു
1986 ഫെബ്രുവരി - മസ്‌ജിദ് ഹിന്ദുക്കൾക്കായി തുറക്കാൻ കോടതി തീരുമാനം.
1989∙ ജൂൺ - രാമക്ഷേത്ര നിർമാണം ബി.ജെ.പി അജൻഡയിൽ
1989∙വി.എച്ച്.പിക്കു ശിലാന്യാസത്തിന് അനുമതി.
1990 ക്ഷേത്ര നിർമ്മാണത്തിനായി എൽ.കെ. അദ്വാനിയുടെ രഥയാത്ര
1991 യു.പി സർക്കാർ ബാബറി മസ്ജിദിനോടു ചേർന്നുള്ള വഖഫ് ബോർഡിന്റെ 2.77 ഏക്കർ ഏറ്റെടുത്തു.
1992 ഡിസംബർ 6- കർസേവകർ മസ്‌ജിദ് തകർത്തു.
1994- ഭൂമിയുടെ ഉടമസ്ഥത തീരുമാനിക്കുന്നതുവരെ തത്‌സ്ഥിതി തുടരണമെന്നു സുപ്രീംകോടതി
. 2010 സെപ്‌തംബർ 30- ഭൂമിയുടെ മൂന്നിൽ രണ്ട് ക്ഷേത്രത്തിനും മൂന്നിലൊന്ന് വഖഫ് ബോർഡിനും കൈമാറാൻ അലഹാബാദ് ഹൈക്കോടതി ലക്‌നൗ ബെഞ്ചിന്റെ വിധി.
2011 മേയ് 9- അലഹബാദ് ഹൈക്കോടതി വിധി സുപ്രീകോടതി സ്റ്റേ ചെയ്തു.
2019 ജനുവരി 8: ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകൾ ഭരണഘടനാ ബെഞ്ചിന്.
2019 നവംബർ 09 തർക്കഭൂമിയിൽ ക്ഷേത്രം നിർമ്മിക്കാമെന്നും പള്ളിക്കായി അഞ്ചേക്കർ നൽകാനും സുപ്രീംകോടതി വിധി
2020 ആഗസ്‌റ്റ് 5: പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രത്തിന് തറക്കല്ലിട്ടു