
ലഡാക് അതിർത്തിയിലെ യഥാർത്ഥ നിയന്ത്രണരേഖ ഏകപക്ഷീയമായി തീരുമാനിക്കുന്ന ചൈനയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ. 1959-ലെ യഥാർത്ഥ നിയന്ത്രണ രേഖ അന്തിമമാണെന്ന ചൈനയുടെ വാദം തള്ളിയാണ് ഇന്ത്യ രംഗത്ത് വന്നത്. 1959-ലെ നിയന്ത്രണ രേഖ ഇരു രാജ്യങ്ങളും പരസ്പരം അംഗീകരിച്ചിട്ടുളളതല്ലെന്നും ഇന്ത്യ ഓർമപ്പെടുത്തി.വീഡിയോ റിപ്പോർട്ട്