ന്യൂഡൽഹി : അടുത്ത മാസം ദേശീയ ചാമ്പ്യൻഷിപ്പുകൾ പുനരാരംഭിക്കാൻ അത്‌ലറ്റിക്സ് ഫെഡറേഷൻ ഇന്ത്യ തീരുമാനിച്ചു.കൊവിഡിനെത്തുടർന്ന് മാറ്റിവച്ചിരുന്ന 2020-21 സീസണിലെ മത്സരങ്ങൾ കടുത്ത നിയന്ത്രണങ്ങൾക്കുള്ളിലാണ് നടത്തുക. ഒക്ടോബർ 26-27 തീയതികളിൽ പട്യാലയിൽ ദേശീയ ത്രോ ചാമ്പ്യൻഷിപ്പോടെയാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. 2021 ഫെബ്രുവരി 12നും 19നും തിരുവനന്തപുരത്ത് ഇന്ത്യൻ ഗ്രാൻപ്രീയുടെ ഒന്നും രണ്ടും പാദങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.
മത്സരങ്ങൾക്ക് കാണികളെ അനുവദിക്കില്ല. കൊവിഡ് ടെസ്റ്റിൽ നെഗറ്റീവായവർക്ക് മാത്രമായിരിക്കും മത്സരിക്കാൻ അനുമതി. മെഡൽദാനച്ചടങ്ങ് ഉണ്ടാവില്ല. ജേതാക്കൾക്ക് കാൾ റൂമിൽ നിന്ന് മെഡലുമെടുത്ത് മടങ്ങാം.