കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ 16-ാം അമീറായി കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ സബാഹ് (83)അധികാരമേറ്റു. കുവൈറ്റ് സിറ്റിയിലെ നാഷണൽ അസംബ്ലിയിൽ ഇന്ന് രാവിലെ നടന്ന ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. നിലവിൽ ലോകത്തെ ഏറ്റവും പ്രായം കൂടിയ കിരീടാവകാശിയാണ് ഷെയ്ഖ് നവാഫ്.
അമീറായിരുന്ന ഷെയ്ഖ് സബാഹ് അന്തരിച്ചതിനെ തുടർന്നാണ് പുതിയ സ്ഥാനാരോഹണം. അതേസമയം, അൽ സബാഹിന്റെ മൃതദേഹം മൃതദേഹം സുലൈബികാത്ത് കബർസ്ഥാനിൽ കബറടക്കി. ഇന്നലെ ഉച്ചയോടെയാണ് യു.എസിൽ നിന്ന് പ്രത്യേക വിമാനത്തിൽ മൃതദേഹം കുവൈത്തിൽ എത്തിച്ചത്. കൊവിഡ് മൂലം മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് ബന്ധുക്കൾക്ക് മാത്രമായിരുന്നു അനുമതി. മൃതദേഹം അമീർ ഷെയ്ഖ് നവാഫിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.